മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കെ മുഖ്യമന്ത്രിയുടെ ഡല്‍ഹിയാത്ര നേരത്തേയാകും. ഈ മാസം 29-ന് ഹൈക്കമാന്റുമായി ചര്‍ച്ച നടത്താനാണ് ഇരുന്നതെങ്കിലും 24-ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തും. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ യു.എസ് സന്ദര്‍ശനം കഴിഞ്ഞ് ഈ മാസം ഒടുവിലാണ് കേരളത്തിലെത്തുക. പുന:സംഘടന സംബന്ധിച്ച തീരുമാനങ്ങള്‍ സംസ്‌ഥാനത്ത് തന്നെ നടത്താനാണ് ഹൈക്കമാന്റ് നിര്‍ദേശം.
സ്പീക്കര്‍ ജി. രാജിയെത്തുടര്‍ന്ന്‍ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ച സജീവമായത്. സംസ്ഥാന മന്ത്രിസഭ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡിന്റെ സമ്മതവും മുഖ്യമന്ത്രി തേടിയിരുന്നു. മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള കാര്യങ്ങളാണ് ഇനി ചര്‍ച്ചാ വിഷയമാക്കുക. 29 അവധി ദിനമായതിനാല്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് യാത്ര നേരത്തേയാക്കിയതെന്നാണ് വിശദികരണം.