തിരുവനന്തപുരം
ഗവര്‍ണര്‍ സ്ഥാനം രാജി വെക്കാന്‍ തയാറാണെന്ന് ഷീലാ ദീക്ഷിത്. എന്നാല്‍ രാജി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയല്ളെന്നും അവര്‍ പറഞ്ഞു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലത്തെിയ ഷീലാ ദീക്ഷിത് ക്ഷേത്രത്തിന് പുറത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതുസംബന്ധിച്ച് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. മനസാക്ഷിക്കനുസരിച്ചാണു തീരുമാനമെടുക്കുകയെന്നും അവര്‍ വ്യക്തമാക്കി.