മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുനഃസംഘടനയെപ്പറ്റി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നു കെ.പി.സി.സി അധ്യക്ഷന്‍ വിഎം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ.സി ജോസഫും പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നും പാര്‍ട്ടിയിലും ഹൈക്കമാന്റിലും യു.ഡി.എഫിലും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.
സ്പീക്കര്‍ പദവി ഒഴിഞ്ഞാല്‍ ജി.കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ഉള്‍പെടുത്തിയും ഒറ്റ എം.എല്‍.എ മാത്രമുള്ള കക്ഷികളെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയും മന്ത്രിസഭാ പുനസംഘടന നടത്താന്‍ മുഖ്യമന്ത്രി ലക്ഷ്യമിടുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ മാറ്റമുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. കെ.ബി.ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ആവശ്യമുന്നയിച്ചതോടെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്.