Skip to main content
കൊച്ചി

ആദ്മി പാര്‍ട്ടി നേതാവും പ്രശസ്ത മാധ്യമപ്രവര്‍ത്തകയുമായ അനിത പ്രതാപ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവെച്ചു. പാര്‍ട്ടിയേല്‍പ്പിച്ച സംസ്ഥാന മീഡിയ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനമേറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്നും മകന്റെ പഠനവുമായി ബന്ധപ്പെട്ട് ജപ്പാനിലായതിനാല്‍ കുറച്ച് നാളത്തേക്ക് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവില്ലെന്നും അനിത പ്രതാപ് സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു.

anita pratap cartoon

 

അതേസമയം പാര്‍ട്ടിയില്‍ നിന്ന് താന്‍ രാജിവെച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ അറിയിച്ചു. പാര്‍ട്ടി നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും പാര്‍ട്ടി അംഗമായി തന്നെ തുടരുമെന്നും അനിത പ്രതാപ് വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിനു വേണ്ടി കഠിന പ്രയത്‌നം നടത്തിയ തനിക്ക് അര്‍ഹമായ പ്രാധാന്യം പാര്‍ട്ടി നല്‍കിയില്ലെന്ന പരാതി അനിത പ്രതാപ് നേരത്തെ ഉന്നയിച്ചിരുന്നു.