Skip to main content
തിരുവനന്തപുരം

oommen chandyപൊതുജനങ്ങളുടെ പരാതി മന്ത്രിമാരടക്കമുള്ള അധികൃതര്‍ കേള്‍ക്കേണ്ടത് നിയമം മൂലം നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ പരാതി കേള്‍ക്കല്‍ നിയമം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ നിയമത്തിന്റെ മാതൃകയില്‍ ആയിരിക്കും നിയമം.

 

ഭരണപരമായ കാര്യങ്ങളില്‍ പരാതി നല്‍കിയാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതിക്കാരെ കേള്‍ക്കാനുള്ള സൗകര്യമാണ് നിയമത്തിലൂടെ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നത്. ഇത് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് 500 രൂപ മുതല്‍ 5000 രൂപ വരെ പിഴയിടാനും നിയമത്തില്‍ വ്യവസ്ഥ ഉണ്ടാകും.  

 

സേവനാവകാശ നിയമത്തിന്റെ വ്യാപ്തിയും ഓണ്‍ലൈന്‍ വഴി നല്‍കുന്ന സേവനങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒന്‍പത് പ്രമുഖ പദ്ധതികള്‍ നിശ്ചിത കാലയളവില്‍ പൂര്‍ത്തിയാക്കുമെന്നും മറ്റ് 30 പദ്ധതികള്‍ക്ക് മന്ത്രിമാര്‍ നേരിട്ടു മേല്‍നോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റോഡ്‌, റെയില്‍, ജലം, ആകാശം എന്നിങ്ങനെ വിവിധ ഗതാഗത മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ ഇനിയുള്ള കാലയളവിലെ പ്രവര്‍ത്തന മുന്‍ഗണനകള്‍ പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

Tags