Skip to main content
Ad Image
കാസര്‍കോഡ്

 

എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ അസുഖബാധയെ തുടര്‍ന്ന്‌ ചികിത്സയ്‌ക്കെത്തിയ മൂന്നംഗ കുടുംബം കാഞ്ഞങ്ങാട്‌ സ്വകാര്യ ആശുപത്രി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. ചെറുവത്തൂര്‍ മുണ്ടക്കണ്ടം സ്വദേശികളായ മുണ്ടക്കണ്ടം മുള്ളിക്കല്‍ തമ്പാന്‍ (50), ഭാര്യ പത്മിനി (42), മകന്‍ കാര്‍ത്തിക്‌ (11) എന്നിവരെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാര്‍ത്തിക്കിന്റെ ചികിത്സക്കായി കുടുംബം ആശുപത്രിയില്‍ എത്തിയത്. തമ്പാനും പത്മിനിയും മുറിയിലെ ഫാനിലും ഇവരുടെ മകന്‍ കാര്‍ത്തിക്‌ ജനല്‍ കമ്പിയിലുമാണ്‌ തൂങ്ങി മരിച്ചതായി കണ്ടത്‌. സ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മകന്റെ അവസ്ഥയില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്.

 

കാര്‍ത്തിക്കിന്റെ ചികിത്സക്കായി തമ്പാനും കുടുംബവും ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും കുടുംബത്തിന് മതിയായ സഹായം ലഭിച്ചിരുന്നില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു. ഇവരുടെ മറ്റു രണ്ടു കുട്ടികള്‍ എന്‍ഡോസള്‍ഫാന്‍ ജന്യ രോഗങ്ങള്‍ മൂലം മരിച്ചിരുന്നു. മരിച്ച കാര്‍ത്തിക്കിന്‌ ബുദ്ധിമാന്ദ്യം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പോലീസ്‌ സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Ad Image