തിരഞ്ഞെടുപ്പ് ദിവസം കൂത്തുപറമ്പിൽ നിന്ന് കാണാതായ യു.ഡി.എഫ് ബൂത്ത് ഏജന്റിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂത്തുറമ്പ് മുല്ലോളി പ്രദീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുവാഞ്ചേരി രാജീവ് ഗാന്ധി സ്‌കൂളിലെ പോളിങ് ബൂത്ത് ഏജന്റായിരുന്നു പ്രമോദ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാതിരുന്ന പ്രമോദിനെ ഇന്നു രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊകേരി സ്‌കൂളിന് സമീപമുള്ള ആല്‍മരത്തിലാണ് മൃതദേഹ കണ്ടെത്തിയത്. കാണാതായെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് പ്രമോദിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അനേഷണം ആരംഭിച്ചു.
പ്രമോദ് ആത്മഹത്യ ചെയ്യാനുളള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ചെറുവാഞ്ചേരിയിലെ മുല്ലോളികൃഷ്ണൻ മാസ്റ്റർ-മാതു ദമ്പതികളുടെ മകനാണ് പ്രമോദ്. ഭാര്യ: സോജ: ഏകമകൾ ദിയ കൃഷ്ണ.