സംവരണത്തിന്റെ ആനുകൂല്യത്തില്ല താന്‍ കോൺഗ്രസ് നേതാവായതിനാലാണ് കെ.പി.സി.സി അധ്യക്ഷന്‍ ആയതെന്നു വി.എം.സുധീരൻ. കോഴിക്കോട് ഡി.സി.സിയുടെ സ്വീകരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സുധീരൻ കെ.പി.സി.സി അധ്യക്ഷനനായത് സംവരണം വഴിയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ പറഞ്ഞിരുന്നു.
ഇല്ലാത്ത ബഹുമതി തന്‍റെമേല്‍ കെട്ടിവെക്കരുതെന്നും കെ.പി.സി.സി അധ്യക്ഷനാവാൻ ഒരു ബാഹ്യശക്തിയുടെയും സഹായം താന്‍ തേടിയിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. തന്നെ അധ്യക്ഷനാക്കരുത് എന്ന് ആവശ്യപ്പെട്ടവരിൽ പലരും അഭ്യുദയകാംക്ഷികളായി ഇപ്പോൾ സമീപിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്നും സുധീരൻ പറഞ്ഞു. സ്വാധീനത്തിന്റെ ബലത്തില്‍ പാര്‍ട്ടിയില്‍ എന്തെങ്കിലും സ്ഥാനം നേടാമെന്ന് ഒരാളും കരുതേണ്ടെന്നും ഡി.സി.സി പുന:സംഘടന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.