വി.എസിന്‍റെ കത്ത് അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ചെന്നിത്തല

Sun, 09-02-2014 11:30:00 AM ;
കൊച്ചി

ramesh chennithalaടി.പി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചനാ കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്ത് അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫയാസിന് ടി.പിയുടെ കൊലയാളികളുമായി ബന്ധമുണ്ടെന്ന് പരാമര്‍ശമുള്ള സാഹചര്യത്തിലാണ് കത്ത് അന്വേഷണസംഘത്തിന് കൈമാറുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി.

 

വി.എസിന്‍റെ കത്ത് തള്ളാനുള്ള സി.പി.ഐ.എം നേതൃത്വത്തിന്‍റെ  തീരുമാനവും കത്ത് വ്യാജമാണെന്നുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ ആരോപണവും വാസ്തുതാവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. പിണറായി പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തില്‍ മന്ത്രിസഭയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.

Tags: