പോലീസ് സേന ജനസൗഹൃദം നിലനിര്‍ത്തിക്കൊണ്ട് നിയമവാഴ്ചക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമവാഴ്ച ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച നിലപാടാണ് തനിക്കുള്ളതെന്ന് പോലീസുകാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ അദേഹം വ്യക്തമാക്കി.
പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണം. എങ്കില്‍ മാത്രമേ മെച്ചപ്പെട്ട സേനയായി പോലീസിന് മാറാന്‍ കഴിയൂ. പ്രൊഫഷണല്‍ സേനയായി പോലീസിനെ മാറ്റാന്‍ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണം. സ്റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കാനും പോലീസിന് നിര്‍ദ്ദേശം നല്കി.
വര്‍ഗീയ-സാമുദായിക സംഘര്‍ഷങ്ങളും കുറ്റകൃത്യങ്ങളും കുറയ്ക്കുന്നതിനും ഗുണ്ടാ-ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനും പോലീസ് സത്യസന്ധമായി പ്രവര്‍ത്തിക്കണം. പോലീസുകാര്‍ വകുപ്പിനോട് കൂറും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ ശ്രമിക്കണം. അഴിമതിരഹിത നിര്‍ഭയ കേരളതിനായി പോലീസുകാര്‍ നിലകൊള്ളണം. പോലീസിന്റെ ജോലി വിഷമം പിടിച്ചതാണ്. അതുകൊണ്ട് ആധുനികവത്കൃതവും ജനസൗഹൃദപരവുമായ സേനയെ വാര്‍ത്തെടുക്കണം. സ്ത്രീ-ശിശു സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും സര്‍ക്കുലറില്‍ മന്ത്രി വ്യക്തമാക്കുന്നു