Skip to main content
തിരുവനന്തപുരം

ramesh chennithalaകെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആഭ്യന്തര വകുപ്പാണ് ചെന്നിത്തല കൈകാര്യം ചെയ്യുക. ബുധനാഴ്ച രാവിലെ ഗവര്‍ണര്‍ കെ. നിഖില്‍ കുമാറിന് മുന്‍പാകെ രാജ് ഭവനില്‍ സത്യപ്രതിജ്ഞ. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തും തല്‍ക്കാലം അദ്ദേഹം തുടരും.

 

ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കും. കെ.ബി ഗണേഷ് കുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു വനം വകുപ്പ്. മന്ത്രി ആര്യാടന്‍ മുഹമ്മദിനായിരുന്നു ഗതാഗത വകുപ്പിന്റെ ചുമതല.

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന ചര്‍ച്ചകളിലാണ് മാസങ്ങളായി സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തില്‍ തര്‍ക്കവിഷയമായിരുന്ന മന്ത്രിസഭാ പുന:സംഘടനാ കാര്യത്തില്‍ തീരുമാനമായത്.

Tags