Skip to main content
തിരുവനന്തപുരം

മേല്‍ത്തട്ട്പരിധി നാലര ലക്ഷത്തില്‍നിന്ന് ആറരലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിതാഖത്ത് പ്രതിസന്ധിയില്‍പ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള പാക്കേജിനും യോഗം അംഗീകാരം നല്‍കി. മേല്‍ത്തട്ട്പരിധി ഉയര്‍ത്തണമെന്ന് എസ്.എന്‍.ഡി.പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. ഈ ആവശ്യമാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.

 

മന്ത്രി കെ.സി ജോസഫിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് നിതാഖത് പാക്കേജിന് രൂപം നല്‍കിയത്. പാക്കേജ് പ്രകാരം നിതാഖത്ത് പ്രതിസന്ധി മൂലം തിരിച്ചുവരുന്നവരുടെ യാത്രാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിന് സഹായം നല്‍കും.

 

നിതാഖത്ത് നിയമം നടപ്പിലാക്കുന്നതിലൂടെ സൗദി ഭരണകൂടം നല്‍കിയ ഇളവുസമയം നവംബര്‍ മൂന്നിനാണ് അവസാനിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ മൂന്ന് വരെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയവര്‍ക്കും  വിരലടയാളം നല്‍കി എക്‌സിറ്റ് പാസ് നേടിയവര്‍ക്കുമായിരിക്കും യാത്രാചെലവിന്റെ കാര്യത്തില്‍ മുന്‍ഗണന നല്‍കുക. കരമന-കളിയിക്കാവിള  ദേശീയപാതാ വികസനത്തിന് 74 കോടി രൂപ അനുവദിക്കും. ആദ്യ ഘട്ടമായി ഈ വര്‍ഷം 20 കോടി രൂപ അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി