കൊച്ചി
സോളാര്‍ തട്ടിപ്പ് കേസില്‍ ബാംഗ്ലൂര്‍ വ്യവസായി എം.കെ കുരുവിളയെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂരും, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്.
തൃശൂര്‍ സ്വദേശികളായ ബിനു, ദില്‍ജിത്ത് എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ പണം തട്ടിയെടുത്തുവെന്ന് പരാതി നല്‍കിയ എം.കെ കുരുവിളയെ മറ്റു രണ്ടുപേര്‍ നല്‍കിയ പരാതിയിലാണ് ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റു ചെയ്തത്. എന്നാല്‍ ഈ നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഒരു മാസത്തേക്ക് തടയുകയായിരുന്നു.