Skip to main content
തിരുവനന്തപുരം

മന്ത്രിസഭാ പുന:സംഘടനാ സംബന്ധിച്ച കാര്യങ്ങള്‍ ഘടക കക്ഷികളുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് ചില ഘടക കക്ഷിനേതാക്കളെ ഉള്‍പ്പെടുത്തി ദല്‍ഹിയിലും ചര്‍ച്ച തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ദല്‍ഹി യാത്ര ശുഭകരമായിരുന്നു. കേരളത്തില്‍ അധികാരത്തിലുള്ളത് യു.ഡി.എഫ് ആണു അതുകൊണ്ട് തന്നെ എന്തു തീരുമാനം എടുക്കുന്നതിനു മുന്‍പും ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

 

അതേസമയം മന്ത്രിസഭയിലേക്കില്ലെന്ന കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയുടെ നിലപാടിനെ കുറിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.