യു.ഡി.എഫുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹൈക്കമാന്‍ഡിന്‍റെ തീരുമാനം അറിഞ്ഞ ശേഷം ലീഗ് ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും ഘടക കക്ഷികളുമായുള്ള തര്‍ക്കങ്ങളും യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ലീഗിനെതിരെ കോണ്‍ഗ്രസ്സ് ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം ഉടന്‍ കാണണമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രി സഭാ പ്രവേശനങ്ങള്‍ക്ക് എതിരെ നിന്നത് ലീഗ് അല്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.