ന്യൂഡല്‍ഹി: വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടുക്കി സീറ്റ് അധികമായി വേണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ഇതിന് സി.പി.ഐ.എം ഒരുക്കമല്ലെങ്കില്‍ ഇപ്പോള്‍ ഉള്ള വയനാട് സീറ്റിനു പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.ഐ ദേശീയ നിര്‍വാഹക സമിതി യോഗമാണ് നിലവിലുള്ള നാലു സീറ്റുകള്‍ക്ക് പുറമെ ഒരു സീറ്റു കൂടി ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. എല്‍.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചയില്‍ പാര്‍ട്ടി ഈ ആവശ്യം ഉന്നയിക്കും. പന്ന്യന്‍ രവീന്ദ്രന്‍, സി. ദിവാകരന്‍, കെ.ഇ. ഇസ്മയില്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്