Skip to main content

തിരുവനന്തപുരം: ഭാര്യ യാമിനി തങ്കച്ചിയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തിരുവനന്തപുരം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് തനിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യാമിനി തങ്കച്ചി പ്രത്യേക ദൂതന്‍ വഴി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. ഗണേഷിന്റെ ഹര്‍ജിയില്‍ ഏപ്രില്‍ 29ന് കോടതി വിശദമായ വാദം കേള്‍ക്കും.

 

യാമിനി തന്നെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഗണേഷ് വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. പേഴ്സണല്‍ അസിസ്റ്റന്റിന്റെ മുന്നില്‍ വച്ചാണ് മര്‍ദ്ദിച്ചതെന്നും ബ്ലാക്ക് മെയിലിംഗ് ഇനിയും സഹിക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

 

പരസ്പര ധാരണയോടെ പിരിയാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മക്കള്‍ക്കുള്ള സ്വത്ത്‌ തന്റെ പേരില്‍ വേണമെന്ന യാമിനിയുടെ നിര്‍ബന്ധം കാരണമാണ് ഒറ്റക്ക് അപേക്ഷ സമര്‍പ്പിക്കുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞു.

 

വിവാഹേതര ബന്ധത്തിന്റെ പേരില്‍ കാമുകിയുടെ ഭര്‍ത്താവ് മന്ത്രിയെ മര്‍ദ്ദിച്ചെന്ന്‍ വെളിപ്പെടുത്തല്‍ വന്നതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം തകര്‍ന്നത്. ഈ വിഷയം ഉന്നയിച്ച് ചീഫ് വിപ്പ് പി.സി. ജോര്‍ജും മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ 2001ലും ഗണേഷും യാമിനിയും പിരിയാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഒരുമിക്കുകയായിരുന്നു.