രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച് ഐ വി

Wed, 27-03-2013 05:15:00 PM ;

കോഴിക്കോട്: ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച എട്ടു വയസ്സുകാരിക്ക് എച്ച്.ഐ.വി. ബാധ. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അപൂര്‍വ്വ രോഗമായ തല്സീമിയക്ക്‌ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിനിക്കാണ് വൈറസ് ബാധ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മാനന്തവാടി ജില്ലാ ആശുപത്രിയിലും നിന്നാണ് കുട്ടിക്ക് രക്തം നല്‍കിയിരുന്നത്.

 

കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പരിശോധനയില്‍ എച്ച്. ഐ. വി. ബാധയില്ലെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ്‌ രക്തത്തിലൂടെയോ സിറിഞ്ചിലൂടെയോ ആകാം വൈറസ് ബാധിച്ചതെന്ന് അനുമാനിക്കുന്നത്. എട്ടു മാസം മുന്‍പ് കയ്യില്‍ സ്ഥിരമായി ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് എച്ച്. ഐ. വി. ബാധ കണ്ടെത്തിയത്. കഴിഞ്ഞ ഏഴു വര്‍ഷമായി കുട്ടി രക്തം സ്വീകരിക്കുന്നുണ്ട്.

 

സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ ഉത്തരവിട്ടു.

Tags: