Skip to main content
London

errol-musk-elon-musk

ഇലകട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെയും ബഹിരാകാശ പര്യവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെയും സ്ഥാപകനും സാങ്കേതിക പര്യവേഷകനുമായ എലോണ്‍ മസ്‌ക് തന്റെ ശാഠ്യം ഉപേക്ഷിച്ച് വളരാന്‍ ശ്രമിക്കണമെന്ന് അച്ഛന്‍ ഏരോള്‍. ബ്രിട്ടീഷ് ആഴ്ചപ്പതിപ്പായ ദ മെയില്‍ ഓണ്‍ സണ്‍ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് 46 വയസ്സുള്ള തന്റെ മകന്‍ എലോണ്‍ ഇനിയും വളരാനുണ്ടെന്ന് എരോള്‍ മസ്‌ക് പറഞ്ഞത്.

 

നേരത്തെ, എഴുപത്തിരണ്ടുകാരനായ തന്റെ പിതാവ്, അയാളുടെ പകുതിയില്‍ താഴെ മാത്രം പ്രായമുള്ള പുതിയ ഭാര്യയിലൂടെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത് തന്നെ അതിശയിപ്പിച്ചിരുന്നെന്നും, അസാമാന്യനായ മനുഷ്യനാണ് അദ്ദേഹം എന്നും എലോണ്‍ മസ്‌ക് റോളിംഗ് സ്‌റ്റോണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു പിതാവിന്റെ പ്രതികരണം.

 

തന്റെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ റോള്‍സ് റോയിസ് കാറും സവാരി ചെയ്യാന്‍ കുതിരയും ബൈക്കുമൊക്കെ ചെറു പ്രായത്തില്‍ തന്നെ ഉണ്ടായിരുന്നു, എന്നാല്‍ അവരത് നശിപ്പിക്കുകയാണുണ്ടായത്. ഒരു പക്ഷേ അക്കാരണം കൊണ്ടു തന്നെയായിരിക്കാം എലോണ്‍ ഇപ്പോഴും ദുഷിച്ച കുട്ടിയുടെ സ്വഭാവം കാണിക്കുന്നത്.

 

മുപ്പത് വയസ്സുകാരിയായ ഗേള്‍ഫ്രണ്ട് ജാനയില്‍ തനിക്ക് കുട്ടിയുണ്ടായതാണ് മസ്‌കിന് തന്നോടുള്ള വിരോധത്തിന്റെ പ്രധാനകാരണം. ഇക്കാരണം കൊണ്ടാണ് എലോണ്‍ തനിക്കെതിരെ റോളിംഗ് സ്‌റ്റോണ്‍ മാഗസിനില്‍ പ്രതികരിച്ചത്. ചിലപ്പോള്‍ ഒരു ദുര്‍ബല നിമിഷത്തിലായിരിക്കാം ആ വികാര വിക്ഷോഭം എലോണിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും എരോള്‍ പറഞ്ഞു.