New york
എലോണ്‍ മസ്‌കിന്റെ നേതൃത്തിലുള്ള ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ്, ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിനൊപ്പം ബഹിരാകാശത്തേക്കെത്തിച്ച ടെസ്ല റോഡ്സ്റ്റര്‍ കാര്‍ ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ നേരിയ സാധ്യതയുള്ളതായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍.
അടുത്ത പത്തുലക്ഷം വര്‍ഷത്തിനിടെ എപ്പോഴെങ്കിലും കാര്‍ ഭൂമിയിലോ ശുക്രനിലോ പതിക്കാനിടയുണ്ടെന്നാണ് ഓര്‍ബിറ്റല്‍ ഡൈനാമിക്‌സ് വിദഗ്ധരുടെ നിഗമനം. ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ആറു ശതമാനവും ശുക്രനില്‍ പതിക്കാനുള്ള സാധ്യത 2.5 ശതമാനവുമാണ്. മാത്രവുമല്ല ഇരുഗ്രഹങ്ങളുടെയും ഉപരിതലത്തില്‍ എത്തുന്നതിനു മുന്നേ കാര്‍ കത്തിപ്പോകാനും സാധ്യതയുണ്ടെന്നും ശാത്രജ്ഞര്‍ പറയുന്നു.
ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ ഫാല്‍ക്കണ്‍ കഴിഞ്ഞ ഹെവി ഫെബ്രുവരി ആറിനാണ് സ്വകാര്യ ബഹിരാകാശ പര്യവേഷണ ഏജന്‍സിയായ സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്.