ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ചു. എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ പര്യവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സ് ആണ് റോക്കറ്റ് പരീക്ഷിച്ചത്. അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ വെച്ചായിരുന്നു വിക്ഷേപണം. 64 മെട്രിക് ടണ്‍ (64,000 കിലോഗ്രാം) ഭാരമാണ് ഫാല്‍ക്കണ്‍ ഹെവിയുടെ വാഹക ശേഷി.
സ്‌പേസ് എക്‌സ് മറ്റ് ഫാല്‍ക്കണ്‍ റോക്കറ്റുകളില്‍ ഉപയോഗിച്ചിരുന്ന മെര്‍ലിന്‍ എഞ്ചിനാണ് ഫാല്‍ക്കണ്‍ ഹെവിയിലും ഉപയോഗിച്ചത്. പക്ഷേ 27 എഞ്ചിനുകള്‍ വേണ്ടി വന്നു. അഞ്ച് മില്ല്യണ്‍ പൗണ്ട് ഊര്‍ജ്ജം ചെലുത്തിയാണ് റോക്കറ്റ് ഉയര്‍ത്തിയത്. അതായത് ഏകദേശം 18 ബോയിംഗ് വിമാനങ്ങളുടെ കരുത്ത്. റോക്കറ്റില്‍ എലോണ്‍ മസ്‌കിന്റെ തന്നെ ഇലക്ട്രിക് കാര്‍ സംരംഭമായ ടെസ്ലയുടെ റോഡ്‌സ്റ്റര്‍ കാറും ഉണ്ടായിരുന്നു.
ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് വിക്ഷേപണ വിജയം ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.പരീക്ഷണം വിജയകരമായാല്‍ അത് അനന്ത സാധ്യതകള്‍ തുറന്നിടുമെന്ന് എലോണ്‍ മസ്‌ക് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതോടെ വലിയ ഉപഗ്രഹങ്ങളും, ഒരുപാട് ചെറിയ ഉപഗ്രഹങ്ങളും ഒരുമിച്ച് ഭ്രമണ പഥത്തിലെത്തിക്കാനുള്ള സാഹചര്യമാണ് ഉണ്ടായിക്കുന്നത്.
ചൊവ്വ, വ്യാഴം, ശനി, എന്നീ ഗ്രഹങ്ങളിലേക്കുള്ള പര്യവേഷണത്തിനും ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിനെ പ്രയോജനപ്പെടുത്താം