New york
ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ തവണ റോക്കറ്റ് വിക്ഷേപണം നടത്തിയ സ്വകാര്യ കമ്പനി എന്ന റെക്കോര്‍ഡ് ഇനി എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന് സ്വന്തം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പതിനെട്ടാം വിക്ഷേപണത്തോടെയാണ് സ്‌പേസ് എക്‌സ് റെക്കോര്‍ഡിട്ടത്.
അമേരിക്കന്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഇറിഡിയത്തിന്റെ 10 സാറ്റ്‌ലൈറ്റുകളാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപദത്തിലെത്തിച്ചത്. കാലിഫോര്‍ണിയയിലെ വാണ്ടെന്‍ബെര്‍ഗ് വ്യോമ താവളത്തില്‍ വച്ചായിരുന്നു വിക്ഷേപണം.