ചപ്പാത്തി ഉണ്ടക്കാന്‍ ബുദ്ധിമുട്ടാണ്: ഒബാമ

Glint staff
Fri, 01-12-2017 05:33:56 PM ;
Delhi

 barack-obama

ചപ്പാത്തി ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇന്ത്യന്‍ സന്ദര്‍ശനം തുടരുന്ന ഒബാമ ഡല്‍ഹിയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് ചപ്പാത്തിയെ കുറിച്ച് സംസാരിച്ചത്. ഡാല്‍ ഉണ്ടാക്കാനറിയുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പഠനകാലത്ത് ഒപ്പം താമസിചച്ചിരുന്ന ഇന്ത്യന്‍ സുഹൃത്താണ്് തനിക്ക് ഡാല്‍ ഉണ്ടാക്കുന്നതെങ്ങനെയാണെന്ന് പറഞ്ഞ് തന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Tags: