Beijing
കടലിലെ ജലത്തില്‍ നെല്‍കൃഷി ചെയ്യാമെന്ന കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍. ഉപ്പുവെള്ളത്തില്‍ വിവിധ തരം നെല്ല് വിളയിക്കാമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഈ കണ്ടുപിടുത്തത്തോടെ ചൈനയുടെ അരിയുല്‍പാദനത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നും ഇതു വഴി ഏകദേശം രണ്ട് കോടി പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞന്‍ യുവാന്‍ ജോങ്പിങ് പറഞ്ഞു.
ചൈനീസ് ഹൈബ്രിഡ് നെല്ലിന്റെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.