തന്റെ ചൊവ്വ പര്യവേഷണ പദ്ധതികള്‍ വെളിപ്പെടുത്തി ബഹിരാകാശ പര്യവേഷണ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് എക്സിന്റെ സ്ഥാപകന്‍ എലോണ്‍ മസ്‌ക്. 2024 ല്‍ മനുഷ്യനെ ചൊവ്വയില്‍ എത്തിച്ച് കോളനി നിര്‍മ്മിക്കും. ഇതിന് മുന്നോടിയായി 2022 ല്‍ രണ്ട് കാര്‍ഗോ പേടകങ്ങള്‍ ചൊവ്വയിലെത്തിക്കുമെന്നും എലോണ്‍ മസ്‌ക് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ വച്ച് നടന്ന രാജ്യാന്തര ബഹിരാകാശ കോണ്‍ഗ്രസ്സിലാണ് മസ്‌ക് തന്റെ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യങ്ങള്‍ വെളിപ്പെടുത്തിയത്.
കാര്‍ഗോ പേടകങ്ങളില്‍ താമസത്തിനെത്തുന്നവര്‍ക്കുവേണ്ട സാമഗ്രികളാകും ഉണ്ടായിരിക്കുക. മാത്രമല്ല ചൊവ്വയിലെ ജലത്തിന്റെ ലഭ്യതയും ഉറപ്പ് വരുത്തണം. ആദ്യം ചൊവ്വയില്‍ എത്തുന്നവര്‍ തുടര്‍ന്ന് വരുന്നവര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം ഈ പ്രക്രിയ തുടര്‍ണമെന്നും അദ്ദേഹം പറഞ്ഞു. ശ്രമകരമായ ദൗത്യമാണിതെന്നും ചിലപ്പോള്‍ സമയം കൂടുതല്‍ വേണ്ടി വന്നേക്കാമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.