Skip to main content
Texas

സ്മാര്‍ട്ട്‌ഫോണ്‍ സാമീപ്യം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് എണ്ണൂറ് പേരില്‍ പഠനം നടത്തി ഈ വസ്തുത സ്ഥിരീകരിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ മേശപ്പുറത്തോ ബാഗിലോ സമീപത്തോ വച്ചതിനു ശേഷം ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെടുന്നവരേക്കാള്‍ മികച്ച രീതിയില്‍ സ്മാര്‍ട്ട് ഫോണ്‍ സമീപത്തില്ലാത്തവര്‍ പ്രകടനം കാഴ്ചവയ്ക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ ഓഫാക്കിയതിനു ശേഷം സമീപത്തുവച്ചാല്ും മസ്തിഷ്‌കത്തിന്റെ പ്രവൃത്തിയെ മന്ദീഭവിക്കുന്നു. എണ്ണൂറ് പേരില്‍ ചിലരുടെ ഫോണ്‍ അടുത്ത മുറികളിലും മറ്റുള്ളവരുടേത് സമീപത്തും വച്ചതിനു ശേഷം ചില പ്രവൃത്തികള്‍ ചെയ്യിച്ചാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്.

     സ്മാര്‍ട്ട് ഫോണ്‍ സമിപത്തുവച്ച് പ്രവൃത്തിക്കുന്നവര്‍ക്ക് വസ്തുതകള്‍ ഓര്‍ത്തുവയ്ക്കാനും അതു വിശകലനം ചെയ്യുന്നതിനും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. ' നിങ്ങളുടെ ബോധമനസ്സ് സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എന്നാല്‍ യാതൊന്നിനെക്കുറിച്ചാണോ ചിന്ത ആവശ്യമില്ലാത്തത് അതൊഴിവാക്കാനുള്ള ബുദ്ധിയുടെ ശ്രമം ഏതു പ്രവൃത്തിയിലാണോ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത് അതിലുള്ള ശ്രദ്ധയെ കുറച്ചുകളയുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.