Skip to main content

കര്‍ണാടകയില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണം മൂന്നായി. തുംകൂര്‍ ജില്ലയിലെ സിറ സ്വദേശിയായ 65 കാരനാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ഇയാള്‍ കര്‍ണാടക സ്വദേശി തന്നെയാണ്. ഇദ്ദേഹത്തിന് വിദേശ യാത്രാ ചരിത്രമൊന്നുമില്ല. 

ഡല്‍ഹിയിലെ ജാമിയ മസ്ജിദില്‍ ഇദ്ദേഹം  തങ്ങിയിരുന്നെന്നും മാര്‍ച്ച് 11 നാണ് ബംഗളൂരിവിലേക്ക് തിരിച്ചെത്തിയതെന്നുമാണ് വിവരം. ട്രെയിന്‍ മാര്‍ഗമാണ് ഇദ്ദേഹം കര്‍ണാടകയിലെത്തിയത്.

കര്‍ണാടകയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡയിലെ പത്തുമാസം പ്രായമായ കുഞ്ഞും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ കര്‍ണാടകയിലെ കൊറോണ ബാധിതരുടെ എണ്ണം 62 ആയി.

Tags