ഹൈദരാബാദ്: ഇന്ത്യ-ആസ്ട്രേലിയ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക്ഇന്നിംഗ്സ് വിജയം. ഹൈദരബാദില്‍ നടന്ന മത്സരത്തിന്റെ നാലാം ദിവസം ഇന്നിംഗ്സിനും 135 റണ്‍സിനുമാണ് ഇന്ത്യ വിജയം കുറിച്ചത്. ഇതോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 2-0 എന്ന അപരാജിത ലീഡ് നേടി. സ്കോര്‍: ആസ്ട്രേലിയ- 237/9 (ഡി.) & 131. ഇന്ത്യ- 503
ചേതേശ്വര്‍ പൂജാര (204), മുരളി വിജയ് (167) എന്നിവര്‍ ഒന്നാം ഇന്നിംഗ്സിന്റെ രണ്ടാം വിക്കറ്റില്‍ നേടിയ 344 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തിന്റെ അടിത്തറയായത്. ഹര്‍ഭജന്‍ സിംഗ്, രവിചന്ദ്രന്‍ അശ്വിന്‍, രവിന്ദ്ര ജഡേജ എന്നിവരടങ്ങിയ സ്പിന്‍ ത്രയത്തിനു മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ആസ്ട്രേലിയയുടെ ബാറ്റിംഗ് നിരയ്ക്കായില്ല. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ എട്ടു വിക്കറ്റിനു ജയിച്ചിരുന്നു.
പൂജാരയാണ് മാന്‍ ഓഫ് ദ മാച്ച്. അടുത്ത ടെസ്റ്റ് മാര്‍ച്ച് 14ന് പഞാബിലെ മൊഹാലിയില്‍ തുടങ്ങും.