Skip to main content

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് എല്‍.കെ അദ്വാനി, എം.എം ജോഷി, കേന്ദ്ര മന്ത്രി ഉമാഭാരതി എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഡാലോചന കേസ് സുപ്രീം കോടതി ശരിവെച്ചു.

 

കേസ് തള്ളിയ വിചാരണക്കോടതിയുടെ ഉത്തരവ് ശരിവെച്ച അല്ലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി.

 

അദ്വാനി, ജോഷി, ഉമാഭാരതി എന്നിവര്‍ക്ക് പുറമേ നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണറും സംഭവസമയത്ത് യു.പി മുഖ്യമന്ത്രിയുമായിരുന്ന കല്യാണ്‍ സിങ്ങ്, വിനയ് കത്യാര്‍ തുടങ്ങിയ ബി.ജെപി നേതാക്കള്‍ അടക്കം 21 പേരാണ് ഗൂഡാലോചന കേസില്‍ പ്രതികള്‍. ഇവരില്‍ ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെ, വി.എച്ച്.പി നേതാവായിരുന്ന ആചാര്യ ഗിരിരാജ് കിഷോര്‍ എന്നിവരടക്കം എട്ടുപേര്‍ മരിച്ചു.   

Tags
Ad Image