രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാ വര്‍ഷവും ഡിസംബറിനകം ആദായനികുതി കണക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ നികുതി ഇളവ് നഷ്ടപ്പെടുന്ന ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമാനുസൃതം ആദായനികുതി ഇളവ് ലഭ്യമാണെങ്കിലും പകുതിയിലധികം രാഷ്ട്രീയ പാര്‍ട്ടികളും വരുമാനത്തിന്റെ കണക്കുകള്‍ സമര്‍പ്പിക്കാറില്ലെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പേര് വെളിപ്പെടുത്താതെ പണമായി സ്വീകരിക്കാവുന്ന പരമാവധി സംഭാവന 2000 രൂപയായി നിജപ്പെടുത്തി ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. രാഷ്ട്രീയ സംഭാവനകള്‍ നല്‍കുന്നതിനായി പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ വാങ്ങുന്നവരുടെ പേരുവിവരം വെളിപ്പെടുത്താതിരിക്കുന്നതിനും സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരും.