അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ് നടക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ഏഴു ഘട്ടമായും മണിപ്പൂരില്‍ രണ്ട് ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റഘട്ടത്തിലുമാണ് തെരഞ്ഞടുപ്പ് നടത്തുക. വോട്ടെണ്ണല്‍ മാര്‍ച്ച് 11-നായിരിക്കും.
തെരഞ്ഞെടുപ്പ് തിയതികള്‍
ഗോവ: 4 ഫെബ്രുവരി (40 മണ്ഡലങ്ങള്‍)
പഞ്ചാബ്: 4 ഫെബ്രുവരി (117 മണ്ഡലങ്ങള്‍)
മണിപ്പൂര്‍: 4, 8 മാര്‍ച്ച്, (60 മണ്ഡലങ്ങള്‍)
ഉത്തര്‍ പ്രദേശ്: 11, 15, 19, 23, 27 ഫെബ്രുവരി, 4, 8 മാര്‍ച്ച് (403 മണ്ഡലങ്ങള്‍)
ഉത്തരാഖണ്ഡ്: 15 ഫെബ്രുവരി (70 മണ്ഡലങ്ങള്‍)
അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലായി 16 കോടി വോട്ടര്‍മാരാണ് ഉള്ളത്.