Skip to main content

ഇസ്രയേല്‍ പ്രസിഡന്റ് റുവെന്‍ റിവ്ലിന്‍ തിങ്കളാഴ്ച കാലത്ത് മുംബൈയില്‍ എത്തി. ഔദ്യോഗിക സന്ദര്‍ശനം ആറു ദിവസം നീണ്ടുനില്‍ക്കും. ബിസിനസുകാരും അക്കാദമിക വിദഗ്ദ്ധരും അടങ്ങുന്ന വന്‍ സംഘം റിവ്ലിനെ അനുഗമിക്കുന്നുണ്ട്.   

 

തിങ്കളാഴ്ച തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഒരു രാജ്യങ്ങളും സഹകരിച്ച് നടത്തുന്ന പദ്ധതികള്‍ സന്ദര്‍ശിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്കൊപ്പം ചണ്ഡിഗഡില്‍ കാര്‍ഷിക സാങ്കേതികവിദ്യയില്‍ ഒരു കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുക്കും.

 

2008 മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും രാജ് ഘട്ടില്‍ മഹാത്മാ ഗാന്ധിക്കും ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്കും അദ്ദേഹം ആദരവ് അര്‍പ്പിക്കും. മുംബൈ ഭീകരാക്രമണത്തില്‍ ആറു ജൂതര്‍ കൊല്ലപ്പെട്ടിരുന്നു.     

Tags