മൂന്നാം മുന്നണി രൂപീകരണത്തെക്കുറിച്ച് ശക്തമായ സൂചനകള്‍ നല്കിക്കൊണ്ട് പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായിരിക്കാന്‍ യു.പി.എ, എന്‍.ഡി.എ ഇതര 11 പാര്‍ട്ടികള്‍ തീരുമാനിച്ചു.
സി.പി.ഐ.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍ വേര്‍ഡ് ബ്ലോക്ക് തുടങ്ങിയ ഇടത് പാര്‍ട്ടികള്‍ക്ക് പുറമേ സമാജ് വാദി പാര്‍ട്ടി, ജെ.ഡി.യു, ബി.ജെ.ഡി, ജെ.ഡി.എസ്, അണ്ണാ ഡി.എം.കെ തുടങ്ങി പതിനൊന്നോളം പാര്‍ട്ടികളാണ് യോഗത്തില് പങ്കെടുത്തത്. മുമ്പ് പാര്‍ലമെന്റില്‍ വിവിധ ബ്ലോക്കായിരുന്നിടത്ത് ഇനി മുതല്‍ ഒരു സംയുക്ത ബ്ലോക്കായി പ്രവര്‍ത്തിക്കാനാണ് തീരുമാനം.
നിലവില്‍ പാര്‍ലമെന്റില്‍ യു.പി.എ, എന്‍.ഡി.എ പാര്‍ട്ടികളാണ് പ്രത്യേക ബ്ലോക്കായിരുന്ന് പ്രവര്‍ത്തിക്കുന്നത്. മറ്റ് പാര്‍ട്ടികള്‍ അവരവരുടെ പാര്‍ട്ടി നേതൃത്വത്തിന് കീഴില്‍ ഒറ്റയ്‌ക്കൊറ്റയ്ക്കായാണ് ഇരിക്കുന്നത്. പാര്‍ലമെന്റിന് പുറത്ത് സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.