ബംഗലൂരു
ഇന്ത്യയുടെ ചൊവ്വാദൗത്യം ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്താന്‍ ഇനി 33 ദിവസം കൂടി. പേടകം ഭൂമിയില്‍ നിന്ന്‍ 18.9 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് കഴിഞ്ഞതായും ചൊവ്വയില്‍ നിന്ന്‍ ഇനി 90 ലക്ഷം കിലോമീറ്റര്‍ മാത്രം അകലെയാണെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) ശനിയാഴ്ച അറിയിച്ചു.
പേടകം സെപ്തംബര്‍ 24-ന് ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്ന് കണക്കാക്കുന്നു. ശരിയായ ദിശയിലാണ് പേടകം സഞ്ചരിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന്‍ ഇന്ത്യയുടെ ഈ അഭിമാന ദൗത്യം വിക്ഷേപിച്ചത്. 450 കോടി രൂപ ചിലവഴിക്കുന്ന ഈ ദൗത്യം ചൊവ്വാഗ്രഹത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.