അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ വിചാരണ തുടരാമെന്ന് കോടതി അറിയിച്ചു. മെയ് 26-ന് സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ച് ജൂണ്‍ ആറു വരെ ജയലളിതയുടെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ബാംഗളൂരിലെ പ്രത്യേക കോടതിയിലാണ് ജയലളിതയും മറ്റ് മൂന്ന് പേരും പ്രതികളായ കേസിന്റെ വിചാരണ നടക്കുന്നത്. ഇത് നിര്‍ത്തിവെക്കണം എന്നായിരുന്നു ജയലളിത സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.
1991-1996 വരെ തമിഴ് നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിത 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഡി.എം.കെയാണ് ജയലളിതക്കെതിരെ കേസ് നൽകിയത്. 2003-ൽ ഡി.എം.കെയുടെ ഭരണകാലത്ത് കേസ് തമിഴ് നാട്ടിൽ നിന്നും ബാംഗളൂരിലേക്ക് മാറ്റി. തമിഴ് നാട് സർക്കാരിൽ നിന്ന് നീതി ലഭിക്കില്ലെന്ന ജയയുടെ വാദത്തെ തുടർന്നായിരുന്നു ഇത്.