കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ശുപാര്ശയിറക്കി. മുണ്ടെയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ബി.ജെ.പി മഹാരാഷ്ട്ര ഘടകം ആവശ്യമുന്നയിച്ചിരുന്നു. സാധാരണ സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുണ്ടെ സഞ്ചരിക്കാറെന്നും അപകടം നടന്ന ദിവസം സുരക്ഷാ അകമ്പടിയില്ലാതെ മുണ്ടെ വിമാനത്താവളത്തിലേക്ക് പോയതില്‍ ദുരൂഹത ഉണ്ടെന്നും മഹാരാഷ്ട്ര ഘടകം ആരോപിച്ചിരുന്നു.
ജൂണ്‍ മൂന്നിനാണ് കേന്ദ്ര നഗരവികസന മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഗോപിനാഥ് മുണ്ടെ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹൃദയാഘാതം സംഭവിച്ചതും കരളിന് ക്ഷതമേറ്റതുമാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.