Skip to main content
ന്യൂഡല്‍ഹി

kunal ghoshപതിനായിരം കോടി രൂപയുടെ ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സി.ബി.ഐ.യുടെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച 46 കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) സമര്‍പ്പിച്ചു. ഒഡിഷയിലെ 43 കേസുകളും പശ്ചിമ ബംഗാളിലെ മൂന്ന്‍ കേസുകളിലുമാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗം കുനാല്‍ ഘോഷും കേസില്‍ പ്രതിയാണ്.

 

സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നും സി.ബി.ഐ അന്വേഷിക്കുമെന്ന് വക്താവ് അറിയിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് നിയന്ത്രണ ഏജന്‍സികളായ സെബി, റിസര്‍വ് ബാങ്ക്, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം എന്നിവയുടെ പങ്കും അന്വേഷണ പരിധിയില്‍ വരുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

 

മൂന്നാഴ്ച മുന്‍പാണ് സി.ബി.ഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കഴിഞ്ഞ മാസം സുപ്രീം കോടതിയാണ് തട്ടിപ്പിന്റെ അന്വേഷണം ഏജന്‍സിയ്ക്ക് കൈമാറിയത്. സി.ബി.ഐയ്ക്ക് ആവശ്യമായ സഹയാങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാറുകളോടും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Tags