ഓഹരി സൂചിക നിഫ്റ്റി ചരിത്രത്തിലാദ്യമായി 7000 കടന്നു

Mon, 12-05-2014 03:01:00 PM ;
മുംബൈ

national stock exchange

 

തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നതിന് മുന്നോടിയായി രാജ്യത്തെ ഓഹരി സൂചികകളില്‍ വന്‍ മുന്നേറ്റം. ദേശീയ ഓഹരി വിപണി (എന്‍.എസ്.ഇ) സൂചിക നിഫ്റ്റി തിങ്കളാഴ്ച ചരിത്രത്തില്‍ ആദ്യമായി 7000 പോയന്റുകള്‍ കടന്നു. ബോംബെ ഓഹരി വിപണിയുടെ (ബി.എസ്.ഇ) സൂചികയായ സെന്‍സെക്സ് 459 പോയന്റോളം ഉയര്‍ന്ന് റെക്കോഡ് നിരക്കായ 23.453.29 രേഖപ്പെടുത്തി.

 

ബാങ്കിംഗ്, മൂലധന വസ്തുക്കള്‍, എണ്ണയും വാതകവും എന്നീ രംഗങ്ങളിലേയും പൊതുമേഖലയിലേയും സ്ഥാപനങ്ങളുടെ ഓഹരികളിലാണ് കാര്യമായ മുന്നേറ്റം ദൃശ്യമാകുന്നത്.

 

യു.എസ് കറന്‍സി ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഉയര്‍ന്നതും വിപണിയില്‍ അനുകൂലമായ വികാരം സൃഷ്ടിച്ചതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുലര്‍ച്ചെ നടന്ന വ്യാപാരത്തില്‍ ഡോളറിന് 60 രൂപ എന്ന നിരക്കില്‍ നിന്ന്‍ താഴ്ന്ന്‍ 59.51 രൂപയില്‍ വ്യാപാരം നടന്നിരുന്നു. വെള്ളിയാഴ്ച ആഭ്യന്തര വിപണിയില്‍ 60.04 എന്ന നിരക്കിലായിരുന്നു വ്യാപാരം അവസാനിച്ചത്.  

Tags: