കടല്‍ക്കൊല കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ സുപ്രീം കോടതിയില്‍ അപേക്ഷ നല്കി. സുവ നിയമം ഒഴിവാക്കിയെങ്കിലും കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എക്ക് അധികാരമുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. കോടതി അനുവദിച്ചാല്‍ തുടരന്വേഷണം നടത്താമെന്നും എന്‍.ഐ.എ അറിയിച്ചു.
പുതിയ ഏജന്‍സി കേസ് അന്വേഷിക്കുന്നത് കാലതാമസം ഉണ്ടാക്കുമെന്നും അപേക്ഷയില്‍ പറയുന്നു. സുവ നിയമം ഒഴിവാക്കിയതിനാല്‍ കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എക്ക് അധികാരമില്ലെന്ന ഇറ്റലിയുടെ വാദത്തെ തുടര്‍ന്നാണ് ഇപ്പോള്‍ അപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കുന്നതിന് പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി ഇറ്റലിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഇറ്റലി ഹര്‍ജിയൊന്നും സമര്‍പ്പിച്ചിട്ടില്ല.