ന്യൂഡല്‍ഹി
രാജ്യത്തെ 7200 കിലോമീറ്റർ സംസ്ഥാന പാതകൾ ദേശീയ പാതയാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെതാണ് തീരുമാനം. യു.പി.എ സർക്കാരിന്‍റെ കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തിനിടെ 10000 കിലോമീറ്റര്‍ റോഡുകള്‍ ദേശീയ പാതയാക്കിയിരുന്നു.
ആന്ധ്രപ്രദേശ്, മദ്ധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കാശ്‌മീരിലെ ലഡാക്കിലെ പ്രദേശങ്ങളിലുമാണ് പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക. ഇതോടെ രാജ്യത്തെ ദേശീയ പാതകളുടെ ദൈർഘ്യം 80,000 കിലോമീറ്ററാകും.