തെലുങ്കാന ബില്‍: രണ്ടാം ദിവസവും സഭാസ്തംഭനം

Thu, 06-02-2014 12:43:00 PM ;
ന്യൂഡല്‍ഹി

kiran kumar reddyതെലുങ്കാന സംസ്ഥാനം രൂപീകരണ ബില്‍ പാസാക്കുന്നതിനെ ചൊല്ലി പാര്‍ലമെന്‍റില്‍ രണ്ടാം ദിവസവും സഭാസ്തംഭനം. മന്തിസഭാ ഉപസമിതി ചര്‍ച്ച ചെയ്ത് ഭേദഗതി വരുത്തിയ ബില്ലായിരുന്നു  പാര്‍ലമെന്റില്‍ പരിഗണനക്ക് വച്ചത്. എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിറുത്തി വെക്കുകയായിരുന്നു.

ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയും സീമാന്റ്രയില്‍ നിന്നുള്ള ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്. തെലുങ്കാന സംസ്ഥാന രൂപീകരണ ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് കിരണ്‍ റെഡ്ഡി പ്രതിഷേധവുമായി ഡല്‍ഹിയില്‍ എത്തിയത്. കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് സംസ്ഥാനത്തെ വിഭജിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 

Tags: