'ആം ആദ്മിയെ പിളര്‍ത്താന്‍ ബി.ജെ.പി 20 കോടി വാഗ്ദാനം ചെയ്തു'

Mon, 03-02-2014 03:25:00 PM ;
ന്യൂഡല്‍ഹി

madhan lalആം ആദ്മി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി തനിക്ക് 20 കോടി വാഗ്ദാനം ചെയ്തു എന്ന് എം.എല്‍.എ മദന്‍ ലാല്‍ വെളിപ്പെടുത്തി. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങും അടക്കമുള്ളവരാണ് ഇതിനു പിന്നിലെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഇന്നു രാവിലെ നടത്തിയ പത്ര സമ്മേളനത്തിലാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടന്നത്.

 

കിര്‍ക്കി റെയ്ഡിനെ തുര്‍ന്ന് പ്രതിസന്ധിയിലായ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പി യും തങ്ങളുടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടരുന്നതിന്‍റെ ഭാഗമാണ് ഇതെന്നും  എന്നാല്‍ ഇതിന് തെളിവുകളൊന്നും തന്‍റെ പക്കലിലെന്നും മദന്‍ലാല്‍ വ്യക്തമാക്കി.

 

അഞ്ച് എം.എല്‍.എമാരോടൊപ്പം ആം ആദ്മിയെ അട്ടിമറിക്കുമെന്ന് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട വിനോദ്കുമാര്‍ ബിന്നി പറഞ്ഞിരുന്നു. അതേസമയം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ താന്‍ ശ്രമിക്കില്ലെന്നും ബി.ജെ.പിയുമായി തനിക്കൊരു ബന്ധവുമില്ലെന്നും ബിന്നി വ്യക്തമാക്കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കാത്ത കെജ്‌രിവാളിനെ താഴെയിറക്കുമെന്ന് ബിന്നി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.

Tags: