സുഷമ സിങ്ങ് പുതിയ മുഖ്യ വിവരാവകാശ കമ്മീഷണര്‍

Thu, 05-12-2013 03:58:00 PM ;
ന്യൂഡല്‍ഹി

sushama singhമുതിര്‍ന്ന വിവരാവകാശ കമ്മീഷണര്‍ സുഷമ സിങ്ങ് അടുത്ത മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആകും. നിലവില്‍ ഈ പദവി വഹിക്കുന്ന ദീപക് സന്ധുവിന്റെ കാലാവധി ഈ മാസം അവസാനം പൂര്‍ത്തിയാകും. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, നിയമകാര്യ മന്ത്രി കപില്‍ സിബല്‍ എന്നിവരടങ്ങിയ സമിതി ഏകകണ്ഠമായാണ് തീരുമാനത്തിലെത്തിയത്.  

 

ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥ കൂടിയായ സുഷമ. മുന്‍ഗാമിയായ ദീപക് സന്ധു തന്നെയാണ് ഈ പദവിയിലെത്തുന്ന ആദ്യ വനിത.

 

2009 മേയില്‍ ഐ.ഇ.എസ്സില്‍ നിന്ന്‍ വിരമിച്ച സുഷമ 2009 സെപ്തംബര്‍ 23-നാണ് കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റത്. 1972 ബാച്ച് ജാര്‍ഖണ്ഡ് കേഡര്‍ ഉദ്യോഗസ്ഥയായിരുന്ന സുഷമ കേന്ദ്ര വിവര-പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നു.

Tags: