Skip to main content
അമൃത്‌സര്‍

പഞ്ചാബിലെ അമൃത്‌സറില്‍ നുഴഞ്ഞുകയറാനെത്തിയ മൂന്നു തീവ്രവാദികളെ ബി.എസ്.എഫ് വധിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഔധ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. അമൃത്‌സറിനടുത്തുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ്‌ ഏറ്റുമുട്ടല്‍ നടന്നത്‌. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തതായി ബി.എസ്.എഫ് അറിയിച്ചു.

 

നിയമവിരുദ്ധമായി കൊണ്ടുവന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അതേസമയം ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയും ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ ആക്രമണമുണ്ടായി. ഇവരുടെ വെടിവെപ്പ് തുടരുന്നതിനിടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. ബുധനാഴ്ച പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ആര്‍എസ് പുര മേഖലയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് അതിര്‍ത്തി സേനയായ പാക് റേഞ്ചേഴ്‌സ് ആക്രമണം നടത്തിയത്.