Skip to main content
ജമ്മു

കാശ്‌മീര്‍ അതിര്‍ത്തിയില്‍ പാക് സേന നടത്തിയ വെടിവെപ്പില്‍  ബിഎസ്‌എഫ്‌ ജവാന്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതര പരിക്ക്. ആര്‍.എസ്. പുര മേഖലയിലെ ചെനാസ് പോസ്റ്റിന് നേരെയാണ് വെടിവെപ്പ് നടന്നത്. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ വരെ നീണ്ടുനിന്നു. കഴിഞ്ഞ രണ്ടു മാസമായി 150-ലേറെ തവണയാണ് പാകിസ്താന്‍ സേന അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

 

രാംഗഡ്, അഖ്നൂര്‍, പര്‍ഗാവല്‍ അടക്കം ഇന്ത്യന്‍ ഭാഗത്തെ 55 സൈനിക പോസ്റ്റുകളായിരുന്നു പാക് സൈന്യം ലക്‌ഷ്യം വച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അതിര്‍ത്തി സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് പാകിസ്താന്‍ വെടിവെപ്പ് ആരംഭിച്ചത്. ഒക്‌ടോബര്‍ പത്തൊന്‍പതിന് നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

  

പ്രകോപനമില്ലാതെയാണ് പാക് സേന വെടിവെപ്പ് ആരംഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.