Skip to main content
Ad Image
ഒഡീഷ

ആണവ ശേഷിയുള്ള പ്രിഥ്വി 2 മിസ്സൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചന്ദിപൂരില്‍ നിന്നാണ് 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസ്സൈല്‍ വിക്ഷേപിച്ചത്. സഞ്ചരിക്കുന്ന വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് മിസൈല്‍ വിക്ഷേപണം നടന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ്‌ ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷ (ഡി.ആര്‍.ഡി.ഒ) നിലെ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തിലായിരുന്നു മിസൈല്‍ വിക്ഷേപണം.

 

ഇന്ത്യയില്‍ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മിസൈലാണ് പ്രഥ്വി-2. 500 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെയുള്ള ആണവായുധങ്ങളുമായി 350 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആക്രമണം നടത്താന്‍ ഈ മിസൈലിന് കഴിയും. 2013 ആഗസ്റ്റ്‌ 12-ന് ഇതേ വിക്ഷേപണകേന്ദ്രത്തില്‍ നിന്നു തന്നെ ഇതേ മിസൈല്‍ ഒരു തവണ പരീക്ഷിച്ചിരുന്നു.

 

വിക്ഷേപണം നുറു ശതമാനം വിജയകരമായിരുന്നുവെന്ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിന്റെ ഡയറക്ടര്‍ എം.വി.കെ.വി പ്രസാദ് വ്യക്തമാക്കി.

Ad Image