ക്ഷേത്രങ്ങളേക്കാള്‍ മുന്‍പ് വേണ്ടത് ശൌചാലയങ്ങള്‍: മോഡി

Thu, 03-10-2013 12:40:00 PM ;
ന്യൂഡല്‍ഹി

ക്ഷേത്രങ്ങള്‍ പണിയേണ്ടതിനു മുന്‍പ് ശൌചാലയങ്ങളാണ് പണിയേണ്ടതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ബുധാനാഴ്ച ഡല്‍ഹിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് മോഡി ഇങ്ങനെ പറഞ്ഞത്. ‘ഹിന്ദുത്വ വാദി എന്നാണു ഞാന്‍ അറിയപ്പെടുന്നതെങ്കിലും ക്ഷേത്രങ്ങള്‍ പണിയുന്നതിനു മുന്‍പ് ശൌചാലയങ്ങളാണ് നാം പണിയേണ്ടത്’ മോഡി പറഞ്ഞു.

 

ഇന്ത്യയിലെ മാറ്റം എന്ന ആശയവുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെ 200 കോളേജുകലില്‍ നിന്നായി 7000-ത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. മതേതരത്വത്തെക്കുറിച്ചും മോഡി പറഞ്ഞു. പാവപ്പെട്ട ഒരാള്‍ പാവപ്പെട്ടവന്‍ തന്നെയാണ് അവിടെ അയാളുടെ മതത്തിന് പ്രസക്തിയില്ലെന്നും നീതിയാണ് എല്ലാവക്കും ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags: