Skip to main content
പൂനെ

തടവിനു ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ്ദത്തിന് രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചു. കാലിന്റെ ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ടാണ് സഞ്ജയ് ദത്ത് കോടതിയില്‍ പരോളിനായി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോടതി പരോള്‍ അനുവദിച്ചത്. ഒരു മാസം മുമ്പാണ് സഞ്ജയ് ദത്ത് പരോളിനുള്ള അപേക്ഷ നല്‍കിയത്.

 

1993-ലെ മുംബൈ സ്ഫോടനക്കേസിലാണ് സഞ്ജയ്ദത്തിനെ അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണ് ശിക്ഷ വിധിച്ചത്. പിന്നീട് സുപ്രീം കോടതി ഇദ്ദേഹത്തിന്റെ ശിക്ഷാകാലാവധി ആറില്‍നിന്ന് അഞ്ചു വര്‍ഷമായി കുറച്ചു. പൂനെയിലെ യേര്‍വാഡ ജയിലിലായിരുന്നു സഞ്ജയ് ദത്ത്.

Tags