ജനപ്രാതിനിധ്യ നിയമഭേദഗതി ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ ഗാന്ധി

Fri, 27-09-2013 05:00:00 PM ;
ന്യൂഡല്‍ഹി

ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കേണ്ടെന്ന ഓര്‍ഡിനന്‍സിനെതിരെ യു.പി.എ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതി അംഗീകരിക്കരുതെന്നും പുതിയ ഓര്‍ഡിനന്‍സ് അസംബന്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

ഡല്‍ഹി പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സിനെക്കുറിച്ച് പ്രതികരിച്ചത്. ഓര്‍ഡിനന്‍സ് കീറി ചവറ്റുകുട്ടയിലിടണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.  അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അയോഗ്യരാക്കപ്പെടുമെന്ന സുപ്രീംകോടതി ഉത്തരവു മറികടക്കാനുള്ള ഓര്‍ഡിനന്‍സിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. മാത്രമല്ല ഇത് സംബന്ധിച്ച് നിയമത്തില്‍ മാറ്റം വരുത്താനും മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു.

 

ഓര്‍ഡിനന്‍സിനെതിരെ നേരത്തേതന്നെ കോണ്‍ഗ്രസ്സിനുള്ളില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.

Tags: