Skip to main content
ന്യൂഡല്‍ഹി

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സെപ്റ്റംബറില്‍ അമേരിക്ക സന്ദര്‍ശിക്കും. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി വൈറ്റ് ഹൌസില്‍ വച്ച് സെപ്റ്റംബര്‍ 27-നു കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ സഹകരണക്കരാറിനെക്കുറിച്ചും ചര്‍ച്ച നടത്തുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അറിയിച്ചു.

 

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ശിവശങ്കര്‍ മേനോന്‍ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ്, പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 2009-ലാണ് ഇതിനു മുന്‍പ് പ്രധാനമന്ത്രി യു.എസ് സന്ദര്‍ശിച്ചത്.